തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കൂടി

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കൂടി. 240 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,840 രൂപയായി. ഗ്രാമിന്റെ വിലയും കൂടിയിട്ടുണ്ട്. 30 രൂപ വര്‍ധിച്ച്‌ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4730 രൂപയായി.

കഴിഞ്ഞ മാസം ഏഴിന് പവന് 42000 രൂപ രേഖപ്പെടുത്തി സ്വര്‍ണം സര്‍വ്വകാല റെക്കോര്‍ഡിട്ടിരുന്നു.

error: Content is protected !!