കണ്ണൂരിൽ കൊല്ലപ്പെട്ട എസ്‌ഡിപിഐ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ: കണ്ണൂരിൽ ഇന്നലെ കൊല്ലപ്പെട്ട എസ്ഡിപഐ പ്രവർത്തകൻ സലാഹുദീന്റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ്. തലശ്ശേരി ജനറൽ ആശുപത്രിയിലാണ് സ്രവ പരിശോധന നടത്തിയത്.

വെട്ടേറ്റ ഉടനെ സലാഹുദ്ദീനെ തലശേരി ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയിരുന്നത്. പക്ഷേ, ആശുപത്രിയിലെത്തിയപ്പോഴേക്കും സലാഹുദ്ദീന്‍റെ മരണം സംഭവിച്ചിരുന്നു.

തുടര്‍ന്നാണ് മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വെച്ച്‌ നടത്തിയ സ്രവ പരിശോധനയിലാണ് ഇപ്പോള്‍ സലാഹുദ്ദീന്‍റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയിരിക്കുന്നത്.

വെട്ടേറ്റ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയ നാട്ടുകാർ, ആംബുലൻസ് ഡ്രൈവർ, പൊലീസുകാർ, ഉൾപ്പടെ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.

error: Content is protected !!