പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണം; പ്രാഥമിക കുറ്റപത്രം ഹാജരാക്കാൻ സിബിഐയ്ക്ക് നിർദേശം

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ പ്രാഥമിക കുറ്റപത്രം ഹാജരാക്കാൻ സിബിഐയ്ക്ക് ഹൈക്കോടതിയുടെ നിർദേശം. മെയ് 7 ന് പ്രാഥമിക കുറ്റപത്രം ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു.

പ്രതികളുടെ ജാമ്യ ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി. പ്രതികൾക്കെതിരായ ആരോപണം ഗുരുതരമെന്ന് സിബിഐ ഹൈക്കോടതിയിൽ വ്യക്തമാക്കി. ക്രൂരമായ ആക്രമണമാണ് നടന്നതെന്നും സിബിഐ കോടതിയെ അറിയിച്ചു.

error: Content is protected !!