ഡെറ്റോൾ കൊറോണ വൈറസിനെ തടയുമോ?

നാമെല്ലാവരും എത്രയോ വർഷങ്ങളായി ഡെറ്റോൾ ഉപയോഗിക്കുന്നു.പക്ഷെ ഡെറ്റോൾ കൊറോണ വൈറസിനെ തടയുന്നു എന്ന ഈ വാചകം നമ്മൾ വായിച്ചിരുന്നില്ല. ഈ വാചകം സൂക്ഷിച്ച് നോക്കുക.

എല്ലാവർക്കും ഫോർവേഡ് ചെയ്യുക… എന്ന വിവരണത്തോടെ ഡെറ്റോൾ കുപ്പിയുടെ പിൻഭാഗത്ത് കൊറോണവൈറസ് എന്നെഴുതിയ ഭാഗം ചുവന്ന വൃത്തത്തിലാക്കി കാണിക്കുന്ന ഒരു ചിത്രവും വാട്ട്സ് ആപ്പിലൂടെ നിങ്ങൾ ഇതിനകം കണ്ടിട്ടുണ്ടാകും.

ഇതുമായി ബന്ധപ്പെട്ട് ന്യൂസ് വിങ്സിൻറെ “ഫേക്ക് ന്യൂസ് പ്രോബ് ” വിഭാഗം നടത്തിയ അന്വേഷണത്തിൽ മനസ്സിലാക്കിയ കാര്യങ്ങൾ താഴെ പറയുന്നവയാണ്.

കൊറോണ വൈറസ് വിവിധ തരമുണ്ട്. അതിൽ ഇപ്പോൾ മഹാമാരി ആയ നോവൽ കൊറോണ വൈറസ് അല്ലെങ്കിൽ N covid 19 എന്ന വൈറസ് ചൈനയിൽ കണ്ടെത്തിയത് 2019 ഡിസംബർ മാസത്തിലാണ്. എന്നാൽ കോവിഡ് 19 നെ നേരിടാൻ കഴിയുമെന്ന് പറഞ്ഞ് ഒരു ഫേസ്ബുക്ക് ഉപയോക്താവ് ഡെറ്റോൾ അണുനാശിനി സ്പ്രേയുടെ ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷം കോവിഡ് 19 നെ നേരിടുന്നതിൽ ഡെറ്റോൾ ഫലപ്രാപ്തി തരില്ലെന്നറിയിച്ചു കൊണ്ട് കമ്പനി അധികൃതർ തന്നെ രംഗത്ത് വന്നിട്ടുണ്ട്.

 

ഞങ്ങളുടെ ഉൽ‌പ്പന്നങ്ങൾ‌ മറ്റ് കൊറോണ വൈറസുകൾ‌ക്കെതിരെ (MERS-CoV, SARS-CoV പോലുള്ളവ) പരീക്ഷിച്ചതാണ്, അവയെ നശിപ്പിക്കാനുള്ള ശക്തിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കോവിഡ് 19 പുതിയ വൈറസ് ആയതിനാൽ അതിനെതിരെ ഡെറ്റോളിന്റെ ഫലപ്രാപ്തിയുടെ അളവ് സ്ഥിരീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്ന് ഇംഗ്ലണ്ടിലുള്ള ഡെറ്റോള്‍ കമ്പനി അധികൃതർ അവരുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പറയുന്നു. 

അനുമാനം :

ഡെറ്റോൾ, കോവിഡ് 19 നെ തടയുമെന്ന വാദം ശരിയല്ല. കോവിഡ് 19 പുതിയ വൈറസ് ആയതിനാൽ അതിനെതിരെ ഡെറ്റോളിന്റെ ഫലപ്രാപ്തിയുടെ അളവ് സ്ഥിരീകരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

 

നിങ്ങൾക്ക് ലഭിക്കുന്ന മെസ്സേജുകളുടെ സത്യാവസ്ഥ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ന്യൂസ് വിങ്‌സ് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

error: Content is protected !!