ഹാൻഡ് സാനിറ്റൈസർ നിങ്ങളുടെ കൈ പൊള്ളിക്കുമോ?

കൊറോണ വൈറസ് അണുബാധയ്ക്കെതിരായ മുൻകരുതലായി ഹാൻഡ് സാനിറ്റൈസർ പ്രയോഗിക്കാൻ ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും ആളുകളെ ഉപദേശിക്കുന്നു.എന്നാൽ ഉയർന്ന അളവിൽ ആൽക്കഹോൾ / സ്പിരിറ്റ് അടങ്ങിയിരിക്കുന്നതിനാൽ സാനിറ്റൈസർ കാരണം ഒരാൾക്ക് തീ പിടിക്കാമെന്ന പ്രചരണം ഇപ്പോൾ സോഷ്യൽ മീഡിയയിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ന്യൂസ് വിങ്സിൻറെ “ഫേക്ക് ന്യൂസ് പ്രോബ് ” വിഭാഗം നടത്തിയ അന്വേഷണത്തിൽ മനസ്സിലാക്കിയ കാര്യങ്ങൾ താഴെ പറയുന്നവയാണ്.

ഹാൻഡ് സാനിറ്റൈസറിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ / സ്പിരിറ്റ്, അത് കയ്യിൽ നന്നായി തേച്ചു പിടിപ്പിച്ചാൽ അൽപ സമയത്തിനകം ബാഷ്പീകരിച്ച് പോകും. അതിനാൽ തന്നെ പിന്നീട് അത് തീ പിടിക്കില്ല.

ഈ വാർത്തയോടൊപ്പമുള്ള ചിത്രം സ്കിൻ ഗ്രാഫ്റ്റിംഗ് നടത്തുന്ന ഒരു രോഗിയുടേതാണ്. ശരീരത്തിലെ ഒരു ഭാഗത്ത് നിന്ന് ചർമ്മത്തെ നീക്കം ചെയ്യുകയും മറ്റൊന്നിലേക്ക് പറിച്ചുനടുകയും ചെയ്യുന്ന ഒരു ശസ്ത്രക്രിയയാണ് സ്കിൻ ഗ്രാഫ്റ്റിംഗ്.

നിഗമനം:
ഹാൻഡ് സാനിറ്റൈസർ പ്രയോഗിച്ചതിന് ശേഷം സ്ററൗവിനടുത്തേക്ക് പോയാൽ കൈകൾക്ക് തീ പിടിക്കും എന്ന വാർത്ത തെറ്റായ പ്രചാരണമാണ്. കാരണം ഹാൻഡ് സാനിറ്റൈസറുകൾ കയ്യിൽ തടവിയ അൽപ സമയത്തിനകം തന്നെ ബാഷ്പീകരിച്ചു പോവുന്നതിനാൽ തീ പിടിക്കില്ല.

 

നിങ്ങൾക്ക് ലഭിക്കുന്ന മെസ്സേജുകളുടെ സത്യാവസ്ഥ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ന്യൂസ് വിങ്‌സ് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

error: Content is protected !!