ഇന്ത്യയിൽ മൂന്നു ഘട്ടങ്ങളായി ലോക്ക് ഡൗൺ തുടരുമോ? അറിയാം യാഥാർഥ്യം.

 

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻറെ നിർദേശപ്രകാരം ഇന്ത്യയിൽ മൂന്നു ഘട്ടങ്ങളായി ലോക്ക് ഡൗൺ തുടരും എന്നരീതിയിലുള്ള മെസ്സേജ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ന്യൂസ് വിങ്സിൻറെ “ഫേക്ക് ന്യൂസ് പ്രോബ് ” വിഭാഗം നടത്തിയ അന്വേഷണത്തിൽ മനസ്സിലാക്കിയ കാര്യങ്ങൾ താഴെ പറയുന്നവയാണ്.

അപകടകരമായ വൈറസിനെതിരെ പോരാടുന്നതിന് പിന്തുടരേണ്ട പ്രോട്ടോക്കോളുകളും നടപടികളും സംബന്ധിച്ച് ലോകാരോഗ്യ സംഘടന ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയിൽ ലോക്ക്ഡൗൺ നീട്ടാൻ സർക്കാരിന് പദ്ധതിയില്ലെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വ്യക്തമാക്കിയിട്ടുണ്ട്.

യഥാർത്ഥത്തിൽ കേംബ്രിഡ്ജ് സർവകലാശാലയിലെ അപ്ലൈഡ് മാത്തമാറ്റിക്സ്, സൈദ്ധാന്തിക ഭൗതികശാസ്ത്ര വകുപ്പിലെ ആർ അധികാരി, രാജേഷ് സിംഗ് എന്നിവർ നടത്തിയ പഠനത്തിലെ നിർദേശങ്ങളാണ് ഈ മെസ്സേജിലെ ഉള്ളടക്കം. അതായത് ഇത് ഔദ്യോഗിക അറിയിപ്പോ തീരുമാനമോ അല്ല.

അനുമാനം : ഇന്ത്യയിൽ മൂന്നു ഘട്ടങ്ങളായി ലോക്ക് ഡൗൺ തുടരും എന്നരീതിയിലുള്ള മെസ്സേജ് തെറ്റാണ് .

 

To read this Study
For further info, Click Here

നിങ്ങൾക്ക് ലഭിക്കുന്ന മെസ്സേജുകളുടെ സത്യാവസ്ഥ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ന്യൂസ് വിങ്‌സ് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

error: Content is protected !!