നാഷണല്‍ ടെസ്റ്റിംങ് ഏജന്‍സി നടത്തുന്ന വിവിധ പരീക്ഷകള്‍ക്ക്, ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തിയതി നീട്ടി

ഡെൽഹി :കോവിഡ് – 19 പകര്‍ച്ചവ്യാധി മൂലം മാതാപിതാക്കളും വിദ്യാര്‍ത്ഥികളും നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് വിവിധ പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തിയതി നീട്ടിയതായി നാഷണല്‍ ടെസ്റ്റിംങ് ഏജന്‍സി അറിയിച്ചു. പുതുക്കിയ തിയതികള്‍ താഴെ പറയും പ്രകാരമാണ്. ബ്രാക്കറ്റിലുള്ളതാണ് പുതുക്കിയ തിയതി.

1.നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് (എൻസിഎച്എം) : ജെഇഇ 2020: 01.01.2020 മുതല്‍31.03.2020 വരെ (01.01.2020 മുതല്‍ 30.04.2020 വരെ).

2. ഇന്ദിരാഗാന്ധി നാഷണ്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി(ഇഗ്‌നോ): പിഎച്ച് ഡി അഡ്മിഷന്‍ ടെസ്റ്റ് 2020, ഓപ്പണ്‍ മാറ്റ് എംബിഎ – 28.02.20202 മുതല്‍ 23.03.2020.വരെ (28.02.2020 മുതല്‍ 30.04.2020 വരെ).

3.ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎ ആർ) 2020: 01.03.2020 മുതല്‍ 31.032020 വരെ (01.03.2020 മുതല്‍ 30.04.2020വരെ).

4.ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി എൻട്രൻസ് പരീക്ഷ(ജെഎൻ യുഇ ഇ) : 02.03.2020 മുതല്‍ 31 .032020 വരെ (02.03 2020 മുതല്‍30.04.2020 വരെ).

5.യുജിസി – നെറ്റ്ADD ദേശീയ യോഗ്യതാ പരീക്ഷ -യുജിസി നെറ്റ് ജൂണ്‍ 2020: 16.03.2020 മുതല്‍16.04.2020 വരെ ( 16.03.2020 മുതല്‍ 16.05 2020 വരെ).

6.സിഎസ്‌ഐ നെറ്റ് ADD ആര്‍ ദേശീയ യോഗ്യതാ പരീക്ഷ-സിഎസ്‌ഐആര്‍ നെറ്റ് ജൂണ്‍ 2020: 16.03.2020 മുതല്‍ 15.042020 വരെ ( 16.03 2020 മുതല്‍ 15.052020 വരെ).

7 . ഓള്‍ ഇന്ത്യ ആയൂഷ് ബിരുദാനന്തര പ്രവേശന പരീക്ഷ -2020: 01.04.2020 മുതല്‍ 30.04.2020 വരെ (01.05.2020 മുതല്‍ 31.05.2020 വരെ).

ഈ പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാഫോറം പുതുക്കിയ അവസാന തിയതിയിൽ വൈകിട്ട് നാലു വരെയും ഫീസ് രാത്രി 11.50 വരെയും സ്വീകരിക്കുന്നതാണ്. ഫീസുകള്‍ ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംങ്, യുപിഐ, പേടിഎം തുടങ്ങിയ സംവിധാനങ്ങള്‍ വഴി അടയ്ക്കാം.

അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള പുതുക്കിയ തിയതികളും പരീക്ഷ തിയതികളും അതത് പരീക്ഷകളുടെ വെബ്‌സൈറ്റിലും www.nta.ac.inയിലും 2020 ഏപ്രില്‍ 15 നു ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ലഭ്യമാക്കുന്നതാണ്

അക്കദമിക് കലണ്ടറിന്റെയും നിശ്ചിത സമയപട്ടികയുടെയും പ്രാധാന്യം നാഷണല്‍ ടെസ്റ്റിംങ് ഏജന്‍സി മനസിലാക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പൗരന്മാരുടെ സൗഖ്യം തുല്യ പരിഗണന അര്‍ഹിക്കുന്നതാണ്.

പരീക്ഷകളെ കുറിച്ച് വിദ്യര്‍ത്ഥികളും രക്ഷിതാക്കളും വളരെയധികം ആകുലപ്പെടില്ല എന്ന് നാഷണല്‍ ടെസ്റ്റിംങ് ഏജന്‍സി പ്രതീക്ഷിക്കുന്നു. അതിനാല്‍ ഈ കാലയളവില്‍ മാതാപിതാക്കള്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഒരുക്കണം എന്നും അഭ്യർത്ഥിക്കുന്നു. പരീക്ഷ മാറ്റം സംബ്ന്ധിച്ച പുതിയ സംഭവ വികാസങ്ങള്‍ നാഷണല്‍ ടെസ്റ്റിംങ് ഏജന്‍സി കൃത്യ സമയത്ത് തന്നെവിദ്യാര്‍ത്ഥികളെ അറിയിച്ചുകൊണ്ടിരിക്കും. പുതിയ വിവരങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും നിര്‍ദ്ദിഷ്ട പരീക്ഷ വെബ്‌സൈറ്റുകളും www.nta.ac.inഉം ഇടയ്ക്കു സന്ദർശിക്കണം എന്നും എൻ ടി എ വ്യക്തമാക്കി.

error: Content is protected !!