പണയസ്വര്‍ണം തട്ടിയെടുത്ത ബാങ്ക് മാനേജറെ പിരിച്ചു വിട്ടു.

ഇ​ട​പാ​ടു​കാ​ര്‍ പ​ണ​യം​വ​ച്ച സ്വ​ര്‍​ണം ഔ​ദ്യോ​ഗി​ക പ​ദ​വി​യു​പ​യോ​ഗി​ച്ചു ത​ട്ടി​യെ​ടു​ത്ത് മ​റ്റു ബാ​ങ്കു​ക​ളി​ല്‍ പ​ണ​യം​വ​ച്ച് ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​യാ​യ ജൂ​നിയ​ര്‍ മാ​നേ​ജ​രെ പി​രി​ച്ചു​വി​ട്ടു. ജില്ലാ ബാങ്കിന്റെ തളിപ്പറമ്പ് മെയിൻ ബ്രാഞ്ചിലെ തൂ​ണോ​ളി വീ​ട്ടി​ല്‍ ടി.വി ര​മ​യെ​യാ​ണ് (42) പി​രി​ച്ചു​വി​ട്ട​ത്. ബാ​ങ്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍​ കൂ​ടി​യാ​യ സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ​താ​ണു ന​ട​പ​ടി.

ബാ​ങ്ക് ലോ​ക്ക​റി​ല്‍​ നി​ന്ന് 70 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം മോ​ഷ്ടി​ച്ച​ത് തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​രി​ച്ചു​വി​ട്ട​ത്. പ​ണ​യ​സ്വ​ര്‍​ണം മോ​ഷ്ടി​ക്കു​ക​യും പ​ക​രം ലോ​ക്ക​റി​ല്‍ മു​ക്കു​പ​ണ്ടം വ​യ്ക്കു​ക​യും ചെ​യ്ത​തി​ന് ര​മ​യെ 2017 ഒ​ക്‌​ടോ​ബ​ര്‍ 26ന് ​അ​ന്ന​ത്തെ സി​ഐ പി.​കെ. സു​ധാ​ക​ര​നും എ​സ്ഐ പി.​എ. ബി​നു മോ​ഹ​ന​നു​മു​ള്‍​പ്പെ​ട്ട സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സി​ല്‍ ത​ളി​പ്പ​റ​മ്പ് ജു​ഡീ​ഷ​ല്‍ ഒ​ന്നാം​ക്ളാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​മ​യെ റി​മാ​ന്‍​ഡ് ചെ​യ്യു​ക​യു​മു​ണ്ടാ​യി. ഒ​രു മാ​സ​ത്തോ​ളം റി​മാ​ൻ​ഡി​ല്‍ ക​ഴി​ഞ്ഞ ര​മ​യെ ബാ​ങ്ക് സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ബാ​ങ്ക് അ​ധി​കൃ​ത​ര്‍ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ ര​മ കു​റ്റ​ക്കാ​രി​യാ​ണെ​ന്നു വ്യ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് നി​യ​മ​പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യ​മാ​യ എ​ട്ട​ര ല​ക്ഷം രൂ​പ ന​ല്‍​കി ര​മ​യെ പി​രി​ച്ചു​വി​ട്ട​ത്. പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് ര​മ. ര​ണ്ടാം​പ്ര​തി ബാ​ങ്ക് അ​പ്രൈ​സ​ര്‍ മ​ട്ട​ന്നൂ​ര്‍ ഏ​ച്ചൂ​രി​ലെ ഷ​ഡാ​ന​ന​ന്‍ 2017 ഒ​ക്‌​ടോ​ബ​ര്‍ 17 ന് ​അ​റ​സ്റ്റി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഷ​ഡാ​ന​നെ​യും പി​രി​ച്ചു​വി​ടു​ക​യു​ണ്ടാ​യി. മൂ​ന്നാം പ്ര​തി​യാ​യ ശാ​ഖ സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ ചെ​റു​പ​ഴ​ശി​യി​ലെ ഇ.ച​ന്ദ്ര​ന്‍ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

error: Content is protected !!