സ്പെഷ്യൽ സ്‌ക്വാഡ് പരിശോധന: കണ്ണൂരിൽ മൂന്നു ക്വാറികളുടെ പ്രവർത്തനം നിർത്തിവെപ്പിച്ചു

കണ്ണൂർ: തളിപ്പറമ്പ് റവന്യൂ സബ് ഡിവിഷണലിൻറെ കീഴിൽ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നേതൃത്വത്തിൽ ക്വാറി പരിശോധന സ്പെഷ്യൽ സ്ക്വാഡ് ഇന്ന് പയ്യന്നൂർ താലൂക്ക് പരിധിയിൽ വ്യാപകമായി പരിശോധന നടത്തി.
പ്രാഥമിക പരിശോധനയിൽ നിയമ ലംഘനം കണ്ടെത്തിയ ആലപ്പടമ്പ,പെരിന്തട്ട വില്ലേജ് പരിധിയിലെ മൂന്നു ക്വാറികളുടെ പ്രവർത്തനം നിർത്തി വെപ്പിച്ചു

എരമം വില്ലേജ് പരിധിയിൽ ഒരു ലോറി കസ്റ്റഡിയിൽ എടുത്ത്
പെരിങ്ങോം പോലീസിലേൽപ്പിച്ചു. പെർമിറ്റ്‌ ഇല്ലാത്തതും പെർമിറ്റ്‌ ഉള്ളതിൽ അധികം സ്ഥലത്ത് ഖനനം നടത്തിയതുമായ ക്വാറി കൾക്കെതിരെയാണ് നടപടി എടുത്തത്.
ജിയോളജി, പഞ്ചായത്ത്, പോലീസ് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. തുടർ നടപടി ക്കായി ജില്ലാ കളക്ടർക്കു റിപ്പോർട്ട്‌ നൽകുമെന്നു തളിപറമ്പ് ആർ ഡി ഒ കെ കെ അനിൽകുമാർ അറിയിച്ചു.

error: Content is protected !!