വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

താല്‍ക്കാലിക നിയമനം

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ ഏഴോം നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍   2024 – 25 അധ്യയന വര്‍ഷത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരുടെ താല്‍കാലിക ഒഴിവുകളുണ്ട്. താല്‍പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം മുതലായവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മെയ് 15 മുതല്‍ 17 വരെ കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
വിഷയം, തീയതി, സമയം എന്ന ക്രമത്തില്‍. അസി.പ്രൊഫസര്‍ കോമേഴ്‌സ് – മെയ് 15 രാവിലെ 10മണി. അസി.പ്രൊഫസര്‍ മാത്തമാറ്റിക്‌സ്, ഹിന്ദി – ഉച്ചക്ക് രണ്ട് മണി. അസി.പ്രൊഫസര്‍ കമ്പ്യൂട്ടര്‍ സയന്‍സ് – 16ന് രാവിലെ 10 മണി, അസി.പ്രൊഫസര്‍ മലയാളം, ഇലക്‌ട്രോണിക്‌സ് – ഉച്ച രണ്ട് മണി. അസി.പ്രൊഫസര്‍ ഇംഗ്ലീഷ്, ജേര്‍ണലിസം – 17 ന് രാവിലെ 10 മണി.
യോഗ്യത: യു ജി സി നിബന്ധന പ്രകാരം.  യു ജി സി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുളളവരെയും പരിഗണിക്കും.  ഫോണ്‍: 0497 2877600, 8547005059.

ലൈബ്രേറിയന്‍ ഒഴിവ്

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ മെഡിക്കല്‍ റെക്കോര്‍ഡ്  ലൈബ്രേറിയന്‍  തസ്തികയില്‍  ഒരു താല്‍ക്കാലിക ഒഴിവുണ്ട്.  യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം, കുറഞ്ഞത് ആറ് മാസക്കാലത്തെ എം ആര്‍ ടി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കേരള ആരോഗ്യ സര്‍വ്വകലാശാലക്ക് കീഴിലുള്ള അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ കോഴ്‌സ് അല്ലെങ്കില്‍ തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നിന്നുള്ള  മെഡിക്കല്‍ റെക്കോര്‍ഡ് സയന്‍സിലുള്ള ഡിപ്ലോമ.
പ്രായപരിധി 41 വയസ്. (നിയമാനുസൃത ഇളവ് ബാധകം). നിശ്ചിത യോഗ്യതയുള്ള താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ മെയ് 20നകം പേര് രജിസ്റ്റര്‍ ചെയ്യണം.

error: Content is protected !!