മുട്ടയും പാലും കോഴിയിറച്ചിയും ഒരുമിച്ച്‌ വില്‍ക്കുന്നത് മതവികാരത്തെ വൃണപ്പെടുത്തുന്നു: ബിജെപി എംഎല്‍എ

ഭോപ്പാല്‍: മുട്ടയും പാലും കോഴിയിറച്ചിയും ഒരുമിച്ച്‌ വില്‍പ്പന നടത്തുന്നത് മതവികാരത്തെ വൃണപ്പെടുത്തുമെന്ന് ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ ഹുസൂരില്‍ നിന്നുള്ള രാമേശ്വര്‍ ശര്‍മ്മയാണ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. പാല്‍ വില്‍ക്കുന്ന കടകള്‍ മാംസവും മുട്ടയും വില്‍ക്കുന്ന കടകളില്‍ നിന്ന് വേര്‍പെടുത്തി സ്ഥാപിക്കാണമെന്നാണ് രാമേശ്വര്‍ ശര്‍മ്മ പറയുന്നത്.

കടകള്‍ തമ്മില്‍ അകലം വേണമെന്നും ഇതിന് സര്‍ക്കാരിന്റെ ഇടപെടല്‍ വേണമെന്നും രാമേശ്വര്‍ ആവശ്യമുന്നയിച്ചു. പശുവിന്‍ പാല്‍ മതപരമായ അനുഷ്ടാനങ്ങള്‍ക്കാണ് ഉപയോഗിക്കുക. വ്രതം അനുഷ്ടിക്കുന്നവരും പശുവിന്‍ പാല്‍ ഉപയോഗിക്കും. ഇത്തരക്കാരുടെ വികാരമാണ് ഒരുമിച്ച്‌ ഇവ വില്‍ക്കുമ്ബോള്‍ വൃണപ്പെടുക, എംഎല്‍എ വ്യക്തമാക്കി.

You may have missed

error: Content is protected !!