ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി ഷീ​ല ദീ​ക്ഷി​ത് അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ഷീ​ല ദീക്ഷി​ത് (81) അ​ന്ത​രി​ച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. മുൻ കേരള ഗവർണർ കൂടിയായിരുന്നു അവർ. നിലവിൽ ഡൽഹി പിസിസി അധ്യക്ഷയുമായിരുന്നു ഷീല ദീക്ഷിത്.

മൂന്ന് തവണ തലസ്ഥാനത്തിന്‍റെ ഭരണ സാരഥ്യത്തിലിരുന്ന അവർ 15 വർഷക്കാലമാണ് തുടർച്ചയായി മുഖ്യമന്ത്രി പദം അലങ്കരിച്ചത്. 1998 മുതൽ 2013വരെയാണ് അവർ ഡൽഹി മുഖ്യമന്ത്രി പദം അലങ്കരിച്ചത്.

error: Content is protected !!