വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തളിപ്പറമ്പ്, തലശ്ശേരി, അഴീക്കോട് (പെണ്‍കുട്ടികള്‍), പഴയങ്ങാടി, മയ്യില്‍, ശ്രീകണ്ഠപുരം, കതിരൂര്‍ (ആണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട അഞ്ചാം ക്ലാസുമുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ശതമാനം സീറ്റുകളില്‍ പൊതു വിഭാഗം വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കും.  അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കല്ല്യാശ്ശേരി, ഇരിക്കൂര്‍, തളിപ്പറമ്പ്, പാനൂര്‍, കണ്ണൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും.  ഫോണ്‍: 0497 2700596;

തീയതി നീട്ടി

ടൂറിസം വകുപ്പിന് കീഴില്‍ കണ്ണൂര്‍ ഒണ്ടേന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനള്ള തീയതി മെയ് 15ന് വൈകിട്ട് നാല് മണി വരെ നീട്ടി.  കൗമാരക്കാര്‍, വീട്ടമ്മമാര്‍ എന്നിവര്‍ക്കായി കുക്കറി, ബേക്കറി വിഭാഗങ്ങളില്‍ പ്രതേ്യക പരിശീലനം നല്‍കും.  കോഴ്‌സ് ഫീ 5000 രൂപ.  താല്‍പര്യമുള്ളവര്‍ക്ക് നേരിട്ടോ ഫോണ്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.  ഫോണ്‍: 04972706904, 2933904, 9895880075.

വാഹനഗതാഗതം നിരോധിച്ചു

കക്കറ കൂരാറ റോഡില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ മെയ് 13 മുതല്‍ 17 വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ മേലെ ചമ്പാട് മനയത്ത് വയല്‍ കുന്നോത്ത് മുക്ക് വഴിയോ മറ്റ് അനുയോജ്യമായ വഴികളോ ഉപയോഗിക്കണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസി.എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്ററില്‍ മൂന്നുവര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് ആന്റ് റീട്ടെയില്‍ ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പി ഒ എന്ന വിലാത്തില്‍ ബന്ധപ്പെടുക.  ഫോണ്‍: 8301030362,   9995004269,   0460 2226110.

തടികള്‍ വില്‍പനക്ക്
വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്കിതര തടികളുടെ ലേലം  മെയ് 18ന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച ഇരൂള്‍,  ആഞ്ഞിലി, മരുത്, കരിമരുത്, മഹാഗണി, പൂവ്വം, ചടച്ചി, കുന്നി തുടങ്ങിയ തടികള്‍ വിവിധ അളവുകളില്‍ വില്‍പനക്കുണ്ട്. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ രജിസ്‌ട്രേഷന്‍ നടത്താം. രജിസ്‌ട്രേഷന്‍ നടത്തുന്നതിന് പാന്‍കാര്‍ഡ്, ആധാര്‍/തിരിച്ചറിയല്‍ കാര്‍ഡ്, ഇ-മെയില്‍ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതം ഗവ. ടിമ്പര്‍ ഡിപ്പോയില്‍ ഹാജരാകണം. ഫോണ്‍: 0490 2302080, 9562639496.
error: Content is protected !!