കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; വനിത പ്രവര്‍ത്തകരും പൊലീസുകാരും തമ്മില്‍ ഏറ്റുമുട്ടി

​തിരു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ലും ഉ​ത്ത​ര​ക്ക​ട​ലാ​സ് ക്ര​മ​ക്കേ​ടി​ലും പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി വ​രു​ന്ന സ​മ​ര​പ​രി​പാ​ടി​ക​ൾ ശ​ക്ത​മാ​ക്കി കെ​എ​സ്‌​യു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ്ഹൗ​സി​ലേ​ക്ക് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രാ​യ വി​ദ്യാ​ർ​ഥി​നി​ക​ൾ പ്ര​തി​ഷേ​ധ​വു​മായെ​ത്തി.   ക്ലി​ഫ്ഹൗ​സി​ന്‍റെ പു​റ​ത്തെ ഗേ​റ്റി​ന് പു​റ​ത്ത് വ​രെ​യെ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ത​ട​ഞ്ഞു. തുടര്‍ന്ന് വനിത പ്രവര്‍ത്തകരും പൊലീസുകാരും തമ്മില്‍ ഏറ്റുമുട്ടി. പ​ക്ഷേ, മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​തെ മ​ട​ങ്ങി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു പെ​ൺ​കു​ട്ടി​ക​ൾ. റോ​ഡി​ൽ കു​ത്തി​യി​രു​ന്ന പെ​ൺ​കു​ട്ടി​ക​ളെ പി​ന്നീ​ട് വ​നി​താ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ക​യാ​യി​രു​ന്നു.  മ്യൂ​സി​യം പോ​ലീ​സാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്

കഴിഞ്ഞ ആഴ്ച യുണിവേഴ്‌സിറ്റി കേളേജില്‍ നടന്ന സംഘര്‍ഷത്തിനു പിന്‍ തുടര്‍ച്ചയായി രാാവിലെയും സെക്രട്ടേറിയേറ്റിനു മുന്നിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ ഇതിനു പുറമേയാണ് ഉച്ചയ്ക്കു ശേഷം കെഎസ്‌യുന്റെ വനിത പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നിവേദനം സമപ്പിക്കണമെന്ന ആവശ്യവുമായി ക്ലിഫ് ഹൗസിലേക്ക മാര്‍ച്ച് നടത്തിയത്.

യുണിവേഴ്‌സിറ്റി വിഷയത്തില്‍ കെഎസ് യു നടത്തി വരുന്ന സമരം അവസാനിപ്പിക്കണമെന്ന ആവശ്യം അടങ്ങുന്ന നിവേദനവുമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. മുഖ്യമന്ത്രിയെ കാണാതെ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകില്ലെന്നാണ് വനിത പ്രതിഷേധക്കാരുടെ ആവശ്യം.

error: Content is protected !!