രാഗലയം: ജില്ലാതല ഒഡീഷന്‍ നടന്നു

സമഗ്ര ശിക്ഷാ കേരളം കണ്ണൂര്‍ ജില്ലയിലെ ഭിന്നശേഷി കുട്ടികളുടെ നേതൃത്വത്തില്‍ രാഗലയം സംഗീത ട്രൂപ്പിന്റെ രൂപീകരണത്തിന്റെ ഭാഗമായുള്ള ജില്ലാതല ഒഡീഷന്‍ നടന്നു. ജില്ലയിലെ 15 ബി ആര്‍ സി കളില്‍ നടത്തിയ പ്രാഥമിക ഓഡീഷനു ശേഷമാണ് ജില്ലാതല ഒഡീഷന്‍ നടന്നത്. വിവിധ ബി ആര്‍സികളില്‍ നിന്നായി 18 കുട്ടികള്‍ ഒഡീഷനില്‍ പങ്കെടുത്തു. രാവിലെ 9.30 മുതല്‍ ആരംഭിച്ച ഒഡീഷന്‍ കുട്ടികളില്‍ സമ്മര്‍ദം സൃഷ്ടിക്കാതെ ഹൃദ്യമായ ആശയവിനിമയങ്ങളിലൂടെയാണ് മുന്നേറിയത്.
ബിആര്‍സികളിലെ സംഗീത അധ്യാപകരുടെയും സ്‌പെഷ്യല്‍ എഡ്യുക്കേറ്ററുടെയും നേതൃത്വത്തിലുള്ള വിപുലമായ മുന്നൊരുക്കമാണ് ഒഡീഷന് വേണ്ടി നടത്തിയത്. ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ് പദ്ധതി വിശദീകരിച്ചു. ചലച്ചിത്രതാരം ശിവദാസ് കണ്ണൂര്‍, എസ് സി ഇ ആര്‍ ടി റിസര്‍ച്ച് ഓഫീസര്‍ സതീഷ്, ഡി പി ഒ ഡോ.കെ വി ദീപേഷ് , ഡോ.പി കെ സഭിത്ത്, ബി പി സി സി ആര്‍ വിനോദ് എന്നിവര്‍ പങ്കെടുത്തു. ദിലീപ് കുമാര്‍, സുമ സുരേഷ് വര്‍മ്മ, കെ. ദീപ തുടങ്ങിയവര്‍ വിധികര്‍ത്താക്കളായിരുന്നു.
error: Content is protected !!