SSLC ഒരു തേങ്ങയുമല്ല : ഒരു റേഡിയോ ജോക്കി യുടെ ഫേസ്ബുക്ക് പോസ്ററ്

കണ്ണൂർ : SSLC ഒരു തേങ്ങയുമല്ല !! ഇങ്ങനെയാണ് റേഡിയോ ജോക്കിയായ രമേഷ് എസ് എസ് എൽ സി പരീക്ഷ ഫലം വന്ന ശേഷം തന്റെ ഫേസ് ബുക്കിൽ എഴുതിയത്.എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിൽ എ പ്ലസ് നേടിയവരേയും ഉന്നതവിജയത്തിന് അർഹരായവരേയും വാനോളം പുകഴ്ത്തുമ്പോൾ അവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് താൻ പക്ഷേ പരാജിതരെന്ന് വിളിക്കുന്ന 1.89 % ത്തിൻറെ കൂടെയാണ് നിൽക്കുന്നതെന്ന് രമേഷ് വ്യക്തമാക്കുന്നു.രമേഷിൻറെ ഫേസ് ബുക്ക് പോസ്റ് നിരവധി പേരാണ്ഷെയർചെയ്തിരിക്കുന്നത്.

ഈ ലോകം പരാജിതരുടേത്കൂടിയാണെന്ന് ഓർമ്മപ്പെടുത്തുന്നതാണ് രമേഷിൻറെ വാക്കുകൾ.അവരെ ഒപ്പം നിർത്താനും നമുക്കാവണം .പത്തിൽ പതറിയവർ ജീവിതത്തിൽ വിജയിച്ച ചരിത്രം ഉണ്ടെന്നും രമേഷ് ഓർമ്മപ്പെടുത്തുന്നു.എല്ലാ വിഷയത്തിനും A യോ A+ നേടുന്നതല്ല അതിനുമപ്പുറം ജീവിതത്തിൽ എന്തായി തീരുന്നു.ഇഷ്ടമുള്ള മേഖലയിൽ ഇഷ്ടമുള്ളത് ചെയ്യാൻ പറ്റുന്നുണ്ടോ …സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് കാര്യമെന്നും രമേഷ് ഓർമിപ്പിക്കുന്നു.പരീക്ഷകൾക്കപ്പുറത്ത് ഒരാൾക്ക് ഉള്ളിലുള്ള കഴിവുകളെ തേച്ചുമിനുക്കി സമൂഹത്തിൻറെ മുഖ്യധാരയിൽ എത്താമെന്നും ,തൻ്റെ അനുഭവത്തിൽ നിന്നും രമേഷ് പറഞ്ഞുവെക്കുന്നു .കണ്ണൂർ റേഡിയോ മാംഗോയിൽ ജോക്കിയായി ജോലി ചെയ്യുന്ന രമേഷ് ചെറുകുന്ന് സ്വദേശിയാണ്.

പരാജിതരെ അവഹേളിക്കുന്ന മനോഭാവത്തിനെതിരെയും ,അവർക്കൊപ്പം നിൽക്കേണ്ടുന്നതിനെ ആവശ്യകത ചൂണ്ടിക്കാട്ടിയും പ്രമുഖരായ പലരും സാമൂഹ്യ മാധ്യമങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങൾ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.

ഫേസ് ബുക്ക് പോസ്റ്റിൻറെ പൂർണ്ണ രൂപം

SSLC ഒരു തേങ്ങയുമല്ല !!!

വിജയിച്ച… ഇപ്പോൾ സന്തോഷത്തിൽ ആറാടുന്ന 98.11 % ത്തിന് എന്റെ അഭിനന്ദനങ്ങൾ..പക്ഷേ ഞാൻ നിൽക്കുന്നത് ബാക്കിയുള്ള 1.89 % ത്തിൻറെ കൂടെയാണ് .അവരെയാണ് അച്ഛനമ്മമാർ കരുതലോടെ കാണേണ്ടത്.അവരെയാണ് സുഹൃത്തുക്കളും ബന്ധുക്കളും ചേർത്ത് നിർത്തേണ്ടത് .അവരിലാരെങ്കിലും ഒരാൾ സങ്കടപ്പെട്ട് അരുതാത്തതെന്തെങ്കിലും ചെയ്യാനുള്ള സാഹചര്യമുണ്ടായാൽ അതോടെ തീർന്നു ഈ 98.11 ന്റെ വിജയ ശോഭ.

കാര്യം നമ്മൾ സാക്ഷരതയിലും പുരോഗതിയിലും വല്യ പുള്ളികളൊക്കെ ആണെങ്കിലും പരാജിതരെ കൈകാര്യം ചെയ്യാൻ നമുക്കറിയില്ല.തോറ്റുപോയവനെ വാക്കുകൊണ്ട് കുത്തി വീണ്ടും തോൽപ്പിച്ചാണ് നമുക്ക് ശീലം അല്ലെ ?പത്തിൽ പതറിയവർ ജീവിതത്തിൽ വിജയിച്ച ചരിത്രം നമുക്കറിയാം

അതുകൊണ്ടാണ് പറയുന്നത് SSLC എന്നത് ഇന്നത്തെ കാലത്ത് അത്ര വലിയ സംഭവമൊന്നും അല്ല
പത്തിൽ എല്ലാ വിഷയത്തിനും A യോ A+ നേടുന്നതല്ല അതിനുമപ്പുറം ജീവിതത്തിൽ എന്തായി തീരുന്നു…ഇഷ്ടമുള്ള മേഖലയിൽ ഇഷ്ടമുള്ളത് ചെയ്യാൻ പറ്റുന്നുണ്ടോ …സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് കാര്യം…ഒരു ഉദാഹരണമായി എന്നെ കുറിച്ച് തന്നെ പറയാം.എന്റെ അധ്യാപകരോ സുഹൃത്തുക്കളോ പ്രതീക്ഷിച്ച മേഖലയിൽ അല്ല ഞാൻ ഇന്ന് ജോലി ചെയ്യുന്നത്..അന്നത്തെ പഠന നിലവാരം വച്ച് എന്നിൽ വലിയ പ്രതീക്ഷയൊക്കെ ഉണ്ടായിരുന്നു അവർ വിചാരിച്ച പോലെ ഞാൻ പത്തിൽ നല്ല മാർക്കും വാങ്ങിയിരുന്നു ..ജീവിതത്തിൽ എന്റെ ചില സഹപാഠികളെ പോലെ ഞാനും ഒരു എഞ്ചിനീയറോ മറ്റോ ആകും എന്ന പ്രതീക്ഷ തച്ചുടച്ച് ഞാൻ എത്തിയ Radio Jockey എന്ന proffession എന്റെ Passion നാണ്.ഒരു പക്ഷേ മറ്റേതെങ്കിലും ജോലിയിൽ ആയിരുന്നെങ്കിൽ എനിക്കിത്രത്തോളം സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ലായിരുന്നു.

അത്കൊണ്ട് പത്താം ക്ലാസ്സിനു ശേഷം എന്ത് എന്ന കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ കുട്ടികളുടെ താല്പര്യങ്ങൾ മാത്രം നോക്കുക…അവരുടെ സ്വപ്നത്തിനൊപ്പം അവർ മുന്നോട്ടുപോകട്ടെ…രക്ഷിതാക്കൾ കരുതുന്നത് പോലെ നിങ്ങളുടെ സ്വപ്‌നങ്ങൾ മാത്രം സഫലമാക്കാനായി കുപ്പിയിൽ നിന്ന് വന്ന ഭൂതങ്ങൾ അല്ല നമ്മുടെ കുഞ്ഞുങ്ങൾ.

error: Content is protected !!