ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ വിവിധ തസ്തികകളിൽ ഇൻറർവ്യു

കണ്ണൂർ : ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന നഴ്‌സിംഗ് അസിസ്റ്റന്റ്/ അറ്റന്റര്‍/ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ജനുവരി ആറിന്   രാവിലെ 10.30ന് സിവില്‍ സ്റ്റേനിലുള്ള ജില്ലാ  മെഡിക്കല്‍ ഓഫീസി(ഹോമിയോ)ല്‍ നടക്കും. ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും  നിയമനം.

പ്രായപരിധി 19നും 40നും ഇടയില്‍. എസ്എസ്എല്‍സിയും ഏതെങ്കിലും  ഹോമിയോ എ ക്ലാസ് മെഡിക്കല്‍ പ്രാക്ടീഷനറുടെ കീഴില്‍ മൂന്ന്  വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമോ അല്ലെങ്കില്‍ ഗവ. ഹോമിയോ സ്ഥാപനങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ മരുന്ന് കൈകാര്യം ചെയ്ത് പരിചയമോ ഉള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം അഭിമുഖത്തിന്  ഹാജരാകണം

 

error: Content is protected !!