95 ശതമാനം പൊള്ളലേറ്റ മനുഷ്യൻ ജീവിക്കുന്നു ; ലക്‌ഷ്യം മോഡൽ ആകുക

യുഎസിലെ മില്ലിങ്ടൺ സ്വദേശിയാണ് ജോണി.4 വയസ് പ്രായമുള്ളപ്പോഴാണ് ഇദ്ദേഹത്തിന് ഒരു അപകടം വന്നുചേരുന്നത്.ഒരു തീപിടുത്തത്തിൽ പെട്ടുപോയ ജോണിയുടെ ശരീരത്തിന്റെ 95 ശതമാനവും പൊള്ളലേറ്റു.എന്നാൽ അത്ഭുതമെന്നവണ്ണം ആ ബാലൻ ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

സഹോദരിയോടൊപ്പം കളിക്കുന്നതിനിടയിലാണ് വീടിന് സമീപത്തെ ഷെഡിൽ തീപിടുത്തമുണ്ടാകുന്നത്.ഷെഡിൽ നിന്നും ഇറങ്ങാനാകാത്ത വിധം ജോണി തീ വലയത്തിൽ പെട്ടുപോയി.സഹോദരി ഒരുവിധത്തിലാണ് ഇദ്ദേഹത്തെ തീക്കുള്ളിൽ നിന്നും വലിച്ചു പുറത്തെത്തിച്ചത്.പക്ഷെ കുഞ്ഞ് ജോണി അപ്പോഴേക്കും ഏകദേശം പൂർണ്ണമായും അഗ്നിക്ക് ഇരയായിരുന്നു.ബാക്കി നിന്ന ജീവൻ ലോകത്തിന് മുഴുവൻ അത്ഭുതമാണ് സമ്മാനിച്ചത്.ശരീരത്തിന്റെ 95 ശതമാനവും പൊള്ളലേറ്റ ഒരു 4 വയസുകാരൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു.

ജോണി എന്നത് തികച്ചും ഒരു അത്ഭുതമാണ്.മറ്റ് സഹോദരങ്ങളെപോലെയോ കൂട്ടുകാരെപോലെയോ മാതാപിതാക്കളെപ്പോലെയോ ഒരു രൂപം അവനില്ല.എന്നിട്ടും അവൻ ഇന്ന് ഒരു ലക്‌ഷ്യം പിന്തുടരുന്നുണ്ട്.ഒരു മോഡൽ ആകുക.ആ ലക്ഷ്യത്തിന്റെ അരികിലാണ് അവൻ ഇപ്പോൾ ഉള്ളത്.കറേജിയസ് ഫേസെസ് ഫൌണ്ടേഷൻ എന്ന ഓർഗനൈസേഷൻ ജോണിയെ വെച്ച് ഒരു ഫോട്ടോ ഷൂട്ട് നടത്തി.ഇത്തരം ആളുകളെ മുൻധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഇത്.

ജോണി ഒരു അതിജീവനത്തിന്റെ പ്രതീകമാണ്.അതോടൊപ്പം സമാനതകളില്ലാത്ത മാതൃകയും.

error: Content is protected !!