അമ്മയെ കുത്തിയ ശേഷം മകൻ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു

ആലപ്പുഴ : വാക്ക് തർക്കത്തിനിടയിൽ മൂർച്ചയുള്ള ആയുധം കൊണ്ടു മകൻ അമ്മയുടെ കഴുത്തിൽ മുറിവേൽപ്പിച്ചു. തുടർന്ന് മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ ഓമനപ്പുഴ മാവേലി തയ്യിൽ ദേവസ്യയുടെ ഭാര്യ മേരിക്കുട്ടിയ്ക്ക് (58) ആണ് പരിക്കേറ്റത്. മകൻ സാജൻ ആണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.  ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. സാജന്റെ മകന്റെ ആദ്യകുർബാന ചടങ്ങുമായി ബന്ധപ്പട്ടുണ്ടായ തർക്കമാണ് സംഭവത്തിന്‌ കാരണമെന്ന് മണ്ണഞ്ചേരി പോലീസ് പറഞ്ഞു.

error: Content is protected !!