സംവിധായകൻ അലി അക്ബർ രാജ്യദ്രോഹി, കേസ്സെടുക്കണം; ഗോഡ്‌സെയെ പിന്തുണച്ച അലി അക്ബറിനെതിരെ സൈബർ ഇടങ്ങളിൽ പ്രതിഷേധം ശക്തം

രാഷ്ട്ര പിതാവ് ഗാന്ധിജിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയെ പിന്തുണച്ച ബി.ജെ.പി പ്രവർത്തകനും സംവിധായകനുമായ അലി അക്ബറിനെതിരെ സൈബർ ഇടങ്ങളിൽ പ്രതിഷേധം .ഇന്നലെയാണ് ഗോഡ്‌സെയെ പിന്തുണച്ച് അലി അക്ബർ പോസ്റ്റിട്ടത്.സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി, ഹിന്ദുവായ ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്‌സെയാണെന്ന കമൽ ഹാസന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു അലി അക്ബറിന്റെ പോസ്റ്റ്.

അലി അക്ബറിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു;

“ഈദി അമീനും,ഒസാമയ്ക്കും വേണ്ടി കവിത രചിക്കാം. പക്ഷെ ഗോഡ്‌സയെ കുറിച്ചു മിണ്ടിപ്പോവരുത്. കമൽഹാസൻ താങ്കളെക്കാളും ഞാൻ ഗോഡ്‌സയെ ഇഷ്ടപ്പെടുന്നു.കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാർത്ഥനയായിരുന്നു. രാമരാജ്യം”.

‘കമല്‍ ഹാസന്‍ മാത്രമല്ല രാജ്യസ്‌നേഹമുള്ള ഓരോ ഇന്ത്യന്‍ പൗരനും പറയും രാഷ്ട്ര പിതാവിനെ കൊന്ന നാഥുറാം ഗോഡ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന്’ എന്ന് തുടങ്ങി ഭീകരവാദിയെ ന്യായീകരിക്കുന്ന അലി അക്ബർ രാജ്യദ്രോഹിയാണെന്നും കേസെടുക്കണമെന്നും അടക്കം നിരവധി കമന്റുകളാണ് പോസ്റ്റിനടിയിൽ നിറയുന്നത്.

 

error: Content is protected !!