പൂരത്തിനിടയിലും കഞ്ചാവ് വിൽപ്പന; ഒരാൾ പിടിയിൽ

തൃശൂര്‍ പൂരത്തിന് സ്വരാജ് റൗണ്ട് കേന്ദ്രീകരിച്ച്‌ ചില വില്‍പ്പനക്കായി കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവ് പിടികൂടി. തൃശ്ശൂര്‍ എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മുളകുന്നത്തുകാവ് സ്വദേശി ആലപ്പാടന്‍ വീട്ടില്‍ എബിന്‍ ഔസേപ്പിനെയാണ് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കാം .

എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് സി എ. പി. ജിജു ജോണ്‍സ് നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തൃശ്ശൂര്‍ നാടകത്തിലുടനീളം ജില്ലാ ഭരണകൂടം ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായുള്ള തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!