പോലീസിന്റെ മിന്നൽ റെയ്ഡ്; തലശ്ശേരിയിൽ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ.

തലശേരി; നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ്‌ നടത്തിയ നടത്തിയ മിന്നല്‍ റെയ്ഡില്‍ കഞ്ചാവുമായി രണ്ട്‌ പേര്‍ പിടിയിലായി. ചാലില്‍ മക്കീന്റെ പുരയില്‍ അറഫ്‌ (19), കല്ലൂക്കാരന്‍ വീട്ടില്‍ സുല്‍ഫിക്കര്‍ (19) എന്നിവരെയാണ്‌ കടല്‍ പാലത്തിനു സമീപത്തു നിന്നും എസ് ഐ അഷറഫും സംഘവും അറസ്റ്റ്‌ ചെയ്തത്‌. ഇവരില്‍ നിന്നും ഒരു പാക്കറ്റ്കഞ്ചാവും പുകയില കളഞ്ഞ നിലയില്‍ ബീഡികളും കണ്ടെടുത്തു. പിടിയിലായവരില്‍ ഒരാളുള്‍പ്പെടെ അഞ്ച്‌ പേരെ നേരത്തെ കഞ്ചാവ്‌ വലിക്കുന്നിനിടയില്‍ പോലീസ്‌ പിടികൂടുകയും എക്സൈസിന്റെ സഹായത്തോടെ കോഴിക്കോട്ടെ പുനരധിവാസ ക്രേന്ദ്രത്തില്‍ ചികിത്സക്ക്‌ വിധേയമാക്കുകയും ചെയ്തിരുന്നു. പിടിയിലായ ഇരുവരേയും
പോലീസ് വിശദമായ ചോദ്യം ചെയ്തതില്‍ ഇവര്‍ക്ക്‌ കഞ്ചാവെത്തിച്ചു കൊടുത്ത സംഘത്തെ കുറിച്ച്‌ വ്യക്തമായ സൂചനകള്‍ ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പോലീസ്‌ റെയ്ഡ്‌
നടത്തുകയും ചെയ്തു. തലശേരി മേഖലയിലെ കഞ്ചാവ്‌ മാഫിയയിലെ മുഖ്യകണ്ണിയായ ചാലില്‍ സ്വദേശി ഇസ്മായില്‍ എലത്തൂരില്‍ പിടിച്ചു പറി കേസിൽ അറസ്റ്റിലായിട്ടുള്ളതായി തലശേരി പോലീസിന്‌ വിവരം ലഭിച്ചു. ഇപ്പോള്‍ എലത്തൂരില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന്‌ എസ്‌ഐ അഷറഫ്‌ പറഞ്ഞു.
വിദ്യാലയങ്ങള്‍ തുറക്കാന്‍ രണ്ടാഴ്ച മാതം ബാക്കി നില്‍ക്കെ ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട്‌ പോകാനാണ്‌ പോലീസ്‌ നീക്കം. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിലും ശക്തമായ റെയ്ഡുകള്‍ തുടരുമെന്ന്‌ പോലീസ്‌ പറഞ്ഞു.

error: Content is protected !!