കണ്ണൂരിൽ തിരുവനന്തപുരം മോഡൽ ഗ്യാങ് വാർ; ഇരുപതംഗ സംഘം യുവാവിനെ വെട്ടി.

കണ്ണൂര്‍: രാഷ്ട്രീയ സംഘര്‍ഷത്തിനു പിന്നാലെ കണ്ണൂര്‍ നഗരം തിരുവനന്തപുരം മോഡൽ ഗ്യാങ്ഫൈ റ്റിലേക്കും നീങ്ങുന്നു. ഇന്ന് കണ്ണൂരിൽ നടന്ന അക്രമ സംഭവത്തിൽ ചാലാട്‌ സ്വദേശിക്ക്‌ വെട്ടേറ്റു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കണ്ണൂര്‍ നഗരവും പരിസരവും ചേരിതിരിഞ്ഞുള്ള സംഘര്‍ഷത്തിലേക്ക്‌ നീങ്ങുകയാണ്‌. കഞ്ചാവ്‌-ലഹരി മാഫിയകള്‍ നിയന്ത്രിക്കുന്ന ഗ്യാങ്ങുകളാണ്‌ സംഘര്‍ഷം സൃഷ്ടിക്കുന്നതെന്ന്‌ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്‌.

ചാലാട്‌ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചേരിതിരിഞ്ഞുള്ള സംഘര്‍ഷം നടന്നു കൊണ്ടിരിക്കുകയാണ്‌. ഞായറാഴ്ച രാത്രിയില്‍ തുടങ്ങിയ സംഘര്‍ഷത്തിനു അയവില്ലാതെ വന്നിരിക്കുകയാണ്‌. ചാലാട്‌ സ്വദേശി ഷിബിനാണ്‌ വെട്ടേറ്റത്‌. ഇയാളെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. അഴീക്കോട്ടെ സുഹൃത്ത്‌ ജിഷ്ണുവിന്റെ പഴയ വീടിനു സമീപത്ത്‌ നിന്ന്‌ സംസാരിക്കുന്നതിനിടയില്‍ ഉന്നലെ രാത്രി 8.30 ഓടെയാണ്‌ അക്രമം ഉണ്ടായത്‌.

ഇരുപതംഗസംഘമാണ്‌ യുവാവിനെ ആക്രമിച്ചത്‌. പടന്നപ്പാലം സ്വദേശികളായ വൈശാഖ്, ആരിഫ്‌, അയ്യൂബ്‌, ബോബ൯, ഇര്‍ഫാന്‍, അമല്‍, കണ്ണപ്പന്‍ എന്ന കുട്ടാപ്പി, ചന്തു, അക്ഷയ്‌ തുടങ്ങിയവരും മറ്റു കണ്ടാലറിയാവുന്ന11ഓളം ആളുകളും ചേര്‍ന്ന്‌ ആക്രമിച്ചു പരിക്കേല്‍പിച്ചെന്നാണ്‌ കേസ്‌. വധ്രശമത്തിനാണ്‌ കേസെടുത്തിരിക്കുന്നത്‌. സംഭവത്തില്‍ ചിലര്‍ പോലീസ്‌ കസ്റ്റഡിയിലായതായി സൂചനയുണ്ട്‌.
ഞായറാഴ്ച രാത്രിയില്‍ ചാലാട്‌ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്‌ ഇന്നലത്തെ അക്രമം എന്നാണ്‌ പോലീസ്‌ കരുതുന്നത്‌.

error: Content is protected !!