ബസ്സിലേക്ക് ഓടിക്കയറുന്നതിനിടെ താഴെ വീണ് ക്ലീനർ മരിച്ചു.

ബസ്സിലേക്ക് ഓടിക്കയറുന്നതിനിടെ താഴെ വീണ് ക്ലീനർ മരിച്ചു. കോഴിക്കോട് ബേപ്പൂരിലായിരുന്നു അപകടം.മാറാട് സ്വദേശി അൻഷാദ് (22) ആണ് മരിച്ചത്. ബസ്സിലേക്ക് കയറുന്നതിനിടെ പിടിവിട്ട് താഴെ വീഴുകയായിരുന്നു. ബസ്സിനടിയിൽ പെട്ട യുവാവിന്റെ ദേഹത്ത് ബസ്സിന്റെ പിൻ ചക്രങ്ങൾ കയറിയിറങ്ങിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബേപ്പൂർ-കോഴിക്കോട് സിറ്റി റൂട്ടിലോടുന്ന ബസ്സിലെ ക്ലീനറായിരുന്നു അൻഷാദ്. വെള്ളിയാഴ്ച രാവിലെ ബേപ്പൂർ ഫിഷിങ്ങ് ഹാർബർ ജങ‌്ഷനിലായിരുന്നു അപകടം.

error: Content is protected !!