വൻ ഓഫറുമായി ഷവോമി; 1 രൂപയ്ക്ക് സ്മാർട് ടിവി, റെഡ്മി നോട്ട് പ്രോ, പോകോ എഫ്1

ഉപകരണങ്ങള്‍ വില കുറച്ചു നിര്‍മിച്ചു വില്‍ക്കുന്ന കമ്പനികളില്‍ പ്രമുഖരായ ചൈനീസ് ബ്രാന്‍ഡ് ഷവോമി എംഐ ഫാന്‍ ഫെസ്റ്റിവല്‍ 2019 (Mi Fan Festival 2019) ഏപ്രില്‍ നാലു മുതല്‍ ആറു വരെ ആഘോഷിക്കന്‍ തീരുമാനിച്ചു. ഈ മൂന്നു ദിവസ വില്‍പനയില്‍ ഷവോമിയുടെ വിവിധ ഉപകരണങ്ങള്‍ ഇപ്പോഴുള്ള എംആര്‍പിയെക്കാള്‍ കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കാന്‍ അവസരം നല്‍കുകയാണ് ചെയ്യുന്നത്. പോക്കോ എഫ്1, റെഡ്മി നോട്ട് 6 പ്രോ തുടങ്ങിയവ മുതല്‍ എംഐ എല്‍ഇഡി ടിവി 4 പ്രോ, എംഐ ബാന്‍ഡ്, എംഐ എയര്‍ പ്യൂരിഫയര്‍ 2എസ് തുടങ്ങിയവയൊക്കെ വിലകുറച്ചു വാങ്ങാനാകും. ഇതോടൊപ്പം ഒരു രൂപ ഫ്ലാഷ് സെയിലും, മിസ്റ്ററി ബോക്‌സ് സെയിലും (Mystery Box Sale) ഈ ത്രിദിന വില്‍പന മേളയ്ക്കിടയില്‍ സംഘടിപ്പിക്കും.

എംഐ ഫാന്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നതവര്‍ എംഐ.കോം, എംഐ ഹോം, എംഐ സ്‌റ്റോര്‍ എന്നീ വെബ്‌സൈറ്റുകളിലും കമ്പനിയുടെ പാര്‍ട്ണര്‍മാരായ ഓണ്‍ലൈന്‍ വില്‍പനക്കാരുടെ സൈറ്റുകളിലും എത്തേണ്ടതാണ്. ചില നഗരങ്ങളിലെ സ്മാര്‍ട് ഫോണ്‍ വില്‍പന നടത്തുന്ന കടകളിലും ഓഫറുകള്‍ ലഭ്യമായിരിക്കും.

error: Content is protected !!