കണ്ണൂരിൽ സൈക്കിള്‍ ചവിട്ടി തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണം; നിങ്ങൾക്കും പങ്കെടുക്കാം.

 

തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും കണ്ണൂര്‍ സൈക്ലിംഗ് അസോസിയേഷനും കണ്ണൂര്‍ സൈക്ലിംഗ് ക്ലബ്ബും ചേര്‍ന്ന് സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ സൈക്ലിംഗ് ക്ലബ്ബുകളുടെ 100 ഓളം സൈക്ലിസ്റ്റുകള്‍ റാലിയില്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും റാലിയില്‍ പങ്കെടുക്കാവുന്നതാണ്. ഏപ്രില്‍ ഏഴിന് വൈകിട്ട് നാല് മണിക്ക് കലക്ടറേറ്റ് പരിസരത്ത് റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. നഗരത്തിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ആറ് മണിയോടെ കലക്ടറേറ്റ് പരിസരത്ത് സമാപിക്കും. റാലിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ട്രാക്ക് & ട്രെയില്‍, കീര്‍ത്തി സൈക്കിള്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2972372, 7736141075.

error: Content is protected !!