കയ്യില്‍ പത്തു രൂപയും പരിക്കേറ്റ കോഴിക്കുഞ്ഞും; സൈക്കിള്‍ ചവിട്ടി ആശുപത്രിയിലെത്തിയ കുട്ടി സമൂഹ മാധ്യമത്തില്‍ വൈറലായി.

തന്റെ സൈക്കിൾ അബദ്ധത്തിൽ ഒരു കോഴിക്കുഞ്ഞിന്‌ മുകളിലൂടെ കയറിയതിനെത്തുടർന്ന് കോഴിക്കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച കുഞ്ഞ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്.മിസോറാമിലുള്ള സായ്രംഗ് എന്ന കുട്ടിയാണ് താരം.

വീടിന് സമീപത്തുകൂടി സൈക്കിള്‍ ഓടിക്കുകയായിരുന്നു സായ്രംഗ് . സായ്രംഗിന്റെ സൈക്കിളിന്റെ ടയർ കോഴിക്കുഞ്ഞിന് മുകളിലൂടെ അബദ്ധത്തിൽ കയറിയിറങ്ങുകയായിരുന്നു.സങ്കടം സഹിക്കാതെ കുട്ടി കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് പാഞ്ഞു.

കയ്യിലാകെ പത്ത് രൂപയേ കുട്ടിയുടെ പക്കലുണ്ടായിരുന്നുള്ളൂ. ഒരു കയ്യില്‍ കോഴിക്കുഞ്ഞും മറ്റേ കയ്യില്‍ പത്ത് രൂപയുമുയര്‍ത്തി ആശുപത്രി അധികൃതരോട് കുട്ടി സഹായിക്കണം എന്നാവശ്യപ്പെട്ടു. നിഷ്‌കളങ്കമായ മുഖവുമായി നില്‍ക്കുന്ന കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പങ്കുവെക്കുന്നുണ്ട്.

error: Content is protected !!