നാടോടി ബാലികക്ക് ക്രൂരമർദ്ദനം : സിപിഎം നേതാവ് അറസ്റ്റിൽ

നാടോടി ബാലികക്ക് ക്രൂരമർദ്ദനം ഏറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചു. പത്ത് വയസുള്ള ബാലികക്കാണ് മർദ്ദനമേറ്റത്. ബാലികയെ മർദ്ദിച്ച സംഭവത്തിൽ വട്ടംകുളം പഞ്ചായത്തിന്റെ മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി. രാഘവൻ അറസ്റ്റിലായി. കുട്ടിയുടെ നെറ്റിയിൽ ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്.

ആക്രി സാധനങ്ങൾ ശേഖരിക്കുന്ന നാടോടിസംഘത്തിൽ ഉള്ള ബാലികയെയാണ് സിപിഎം നേതാവ് മർദ്ദിച്ചത്. ഇന്ന് രാവിലെയാണ് പെൺകുട്ടിക്ക് മർദ്ദനമേറ്റത്. രാഘവന്റെ മർദ്ദനമേറ്റത് കുട്ടിയുടെ നെറ്റി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. എടപ്പാളിലുള്ള രാഘവന്റെ സ്ഥാപനത്തിന്റെ സമീപത്ത് ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെയാണ് നാടോടി ബാലികക്ക് മർദ്ദനമേറ്റത്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസടുക്കുമെന്ന് ചെയർമാൻ പി.സുരേഷ് പറഞ്ഞു. കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സുരേഷ് വ്യക്തമാക്കി.

error: Content is protected !!