യുവാവിനെ കല്ല് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ നിലയിൽ

തിരുവനന്തപുരം: കടക്കാവൂരിന് സമീപം വക്കത്ത് യുവാവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കല്ല് കൊണ്ട് ഇടിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്.

വക്കം സ്വദേശി ബിനുവിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബിനുവുമായി മുൻപും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുള്ള സന്തോഷാണ് പ്രതിയെന്നാണ് പോലീസ് നിഗമനം. സന്തോഷ് ഇപ്പോൾ ഒളിവിലാണ്. ഇരുവരും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപതകത്തിൽ കലാശിച്ചത്. സന്തോഷിനായുള്ള തെരച്ചിൽ പോലീസ് ഊർജിതപ്പെടുത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

error: Content is protected !!