കണ്ണൂർ താലൂക്കിൽ അനധികൃത റേഷൻ കാര്‍ഡുകാർ കുടുങ്ങും; സിവില്‍ സപ്ലെസ് വകുപ്പ് അന്വേഷണം നടത്തുന്നു.

 

കണ്ണൂരിൽ അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ച ഉദ്യോഗസ്ഥരടക്കമുള്ളവരെ പൂട്ടാൻ ഒരുങ്ങി താലൂക്ക് സപ്ലൈ ഓഫീസ്. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/അധ്യാപകര്‍/സഹകരണ ജീവനക്കാര്‍ ഉള്‍പ്പെടുന്ന മുന്‍ഗണനാ/സബ്‌സിഡി വിഭാഗം കാര്‍ഡുകള്‍ ഇപ്പോഴും മിക്ക കുടുംബങ്ങളും കൈവശം വെച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇത്തരം കുടുംബാംഗങ്ങളെ കാര്‍ഡില്‍ നിന്നും നീക്കം ചെയ്തും കാര്‍ഡുകളില്‍ അവിഹിതമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ട്. ഇത്തരം കാര്‍ഡുകള്‍ അടിയന്തിരമായി കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് ഏല്‍പ്പിച്ച് സബ്‌സിഡി ഇതര കാര്‍ഡുകളായി മാറ്റേണ്ടതാണെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് നടത്തുന്ന അന്വേഷണത്തില്‍ ഇത്തരം റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തിയാല്‍ ഇതുവരെ അനര്‍ഹമായി കൈപ്പറ്റിയ സബ്‌സിഡി റേഷന്‍ സാധനങ്ങളുടെ വിലയുള്‍പ്പെടെ സര്‍ക്കാരിലേക്ക് ഈടാക്കുന്നതും മറ്റു ക്രിമിനല്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുന്നതുമായിരിക്കും. ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

error: Content is protected !!