ജനിച്ച് അധിക ദിവസമാകാത്ത 4 നായ്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

4 നായ്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചെന്നൈയിലാണ് ക്രൂരമായ സംഭവം നടന്നത്.സംഭവത്തിൽ മൃഗസംരക്ഷകനായ സായ് വിഘ്നേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ചെന്നൈ മാധവറാം നിവാസിയായ ഭാസ്ക്കർ എന്ന മുപ്പതുകാരൻ അറസ്റ്റിലായി.

അതേസമയം അടുത്തുള്ള സിസിടിവിയിൽ ഇയാളുടെ ലൈംഗിക വൈകൃതത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ജനിച്ച് അധിക ദിവസമാകാത്ത നാലു നായ്ക്കുട്ടികളാണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയാകുന്നത്. ആൾമൈറ്റി ആനിമൽ കെയർ ട്രസ്റ്റ് എന്ന സംഘടനയാണ് ഈ വിവരം പുറത്തുകൊണ്ടുവരുന്നത്. ചെന്നൈയിലെ മധുർ നിവാസികളിലൊരാൾ ഫോൺ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ഇവർ സംഭവസ്ഥലത്ത് എത്തുകയായിരുന്നു.

അടുത്തുണ്ടായിരുന്ന സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. തുടർന്ന് തെളിവ് സഹിതം പൊലീസിനെ ഏൽപ്പിച്ചതോടെ ഭാസ്ക്കർ കയ്യോടെ പിടിയിലാവുകയായിരുന്നു. നായ്ക്കുട്ടികളെ ഇതിനു മുമ്പും ഭാസ്ക്കർ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഐപിസി 294–ാം വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

error: Content is protected !!