യുവാവിനെ കൊലചെയ്ത മാതൃസഹോദരൻ പിടിയിൽ

ക​ട​യ്ക്കാ​വൂ​രി​ൽ മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ യു​വാ​വി​നെ മാ​തൃ​സ​ഹോ​ദ​ര​ൻ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ക​ട​യ്ക്കാ​വൂ​ർ വെ​ള്ളി​പ്പാ​ട്ടു​മൂ​ല കൊ​ച്ചു​തെ​ങ്ങു​വി​ള വീ​ട്ടി​ൽ വി​നോ​ദ് (35) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മാ​തൃ​സ​ഹോ​ദ​ര​ൻ അ​ശോ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ശോ​ക​ന്‍റെ വീ​ടി​നു സ​മീ​പം ഇ​രു​വ​രും ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ അ​മ്മാ​വ​നാ​യ അ​ശോ​ക​ൻ ത​ന്‍റെ അ​ന​ന്ത​ര​വ​ൻ വി​നോ​ദി​നെ ക​ന്പി കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു​ശേ​ഷം നാ​ട്ടു​കാ​ർ അ​ശോ​ക​നെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വി​നോ​ദി​നെ ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ത​ടി മോ​ഷ​ണ​മു​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് അ​ശോ​ക​ൻ.

error: Content is protected !!