കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ ഒരാള്‍കൂടി പിടിയില്‍

കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെ പ്രതി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. സൗദി അറേബ്യയില്‍നിന്ന് വിമാനമാര്‍ഗം എത്തിയ ഉടന്‍ പിടിയിലായത്. ന്യൂഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയശേഷം ഇയാളെ കൊച്ചിയിലെത്തിക്കാനാണ് നീക്കം.2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി., മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡുകളില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. കെട്ടിടങ്ങള്‍ക്ക് നാശവുമുണ്ടായി.

error: Content is protected !!