വാചാലനായ ആ പ്രധാനമന്ത്രി ഇപ്പോള്‍ മൗനത്തിലെന്നു മൻമോഹൻ സിങ്

രാജ്യം ഭയാനകമായ സ്ഥിതിവിശേഷങ്ങളിലൂടെ പോയി കൊണ്ടിരിക്കുമ്പോൾ വാചാലനായ പ്രധാനമന്ത്രി മോദി കുറ്റകരമായ മൗനത്തിലാണ് ഉള്ളതെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. വലിയ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ മോദി, ഇന്ന് ജനങ്ങൾക്ക് മുന്നിൽ പരാജിതനെപ്പോലെ നിൽക്കുകയാണെന്നും മൻമോഹൻ സിങ് പറഞ്ഞു. ശശി തരൂറിന്റെ പുസ്തകമായ ‘ദ പാരഡോക്സിക്കൽ പ്രെെം മിനിസ്റ്റർ’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം അതിഭീകരമായ വർഗീയ സംഘട്ടനങ്ങൾക്കും, ആൾക്കൂട്ട കൊലപാതകങ്ങള്‍ക്കും, പശു ഭീകരതക്കും സാക്ഷ്യം വഹിച്ചു കൊണ്ടിരുക്കുന്ന സാഹചര്യമാണ് നില നിൽക്കുന്നത്. ഗംഭീര പ്രാസംഗികനായ പ്രധാനമന്ത്രി പക്ഷേ മൗനത്തിലാണ് ഉള്ളത്. തെരഞ്ഞെടുപ്പ് സമയങ്ങളിൽ നൽകിയ വൻ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാനാകത്ത മോദി, ജനങ്ങൾ അദ്ദേഹത്തില്‍ അർപ്പിച്ച വിശ്വാസത്തെ കളങ്കപ്പെടുത്തിയെന്നും മൻമോഹൻ സിങ് പറഞ്ഞു.

ഉന്നത കലാലയങ്ങളെയും സർക്കാർ സ്ഥാപനങ്ങളെയും സ്വന്തം വരുതിയിൽ കൊണ്ടു വരാനുള്ള മോദി ഗവൺമെന്റിൻ്റെ നീക്കം, ഇത്തരം സ്ഥാപനങ്ങളെ കളങ്കപ്പെടുത്തി. എല്ലാവരുടെയും പ്രധാനമന്ത്രി എന്ന് പറഞ്ഞു നടക്കുന്ന മോദി, പക്ഷേ സംഘർഷഭരിതമായ ഇൗ നേരത്ത് ജനങ്ങളുടെ കൂടെ ഇല്ലെന്നും സിങ് പറഞ്ഞു.

error: Content is protected !!