സമരക്കാര്‍ അയ്യപ്പനെ അപമാനിക്കുന്നു; സന്ദീപാനന്ദ ഗിരി

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി. ശബരിമല അയ്യപ്പനെ സമരക്കാർ ഒന്നിനും കൊള്ളാത്ത ആളാക്കി മാറ്റി എന്ന് സന്ദീപാനന്ദ ഗിരി അഭിപ്രായപ്പെട്ടു. ബ്രഹ്മചര്യ സങ്കൽപത്തെഅപമാനിക്കുകയാണ് സമരക്കാര്‍ ചെയ്യുന്നത്.

മതഭ്രാന്തന്മാരെ നിലക്ക് നിർത്തിയ സ്ഥലം എന്ന് ശബരിമല ഭാവിയിൽ അറിയപ്പെടുമെന്നും കണ്ണൂരില്‍ മഹിളാ അസോസിയേഷൻ വനിതാ കൂട്ടായ്മ വേദിയിൽ സന്ദീപാനന്ദ ഗിരി അഭിപ്രായപ്പെട്ടു.

error: Content is protected !!