ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ വീടിനു നേരെ ബോംബേറ്; ബൈക്കുകള്‍ കത്തിച്ചു

നടുവില്‍ പള്ളിതട്ട് ലക്ഷം വീട് കോളനിയില്‍ ഡി.വൈ.എഫ് ഐ പ്രവര്‍ത്തകരുടെ വീടിനു നേരെ ബോംബേറ്. രണ്ടു ബൈക്കുകള്‍ കത്തിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കിഴക്കനടിയില്‍ രാജേഷിന്റെ വീടിനു നേരെയാണ് ബോംബെറിഞ്ഞത്.
കല്ലുങ്കല്‍ ബിനീഷ്, അമ്പഴത്തിനാല്‍ പ്രവീണ്‍ എന്നിവരുടെ ബൈക്കുകള്‍ അഗ്നിക്കിരയാക്കി. മൂവരും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്. ഒരാഴ്ച മുമ്പ് ബിജെപി പ്രാദേശിക നേതാവ് ദിനേശനെ ആക്രമിച്ച കേസിലെ പ്രതിയാണ് രാജേഷ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കുടിയാന്മല പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.