ശബരിമലയെ രക്ഷിക്കണം : രാഷ്ട്രപതിയോട് അപേക്ഷിച്ച് മലയാളികള്‍

ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം നല്‍കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അപേക്ഷാ കാമ്പയിനുമായി മലയാളികള്‍.  ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം നല്‍കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അപേക്ഷാ കാമ്പയിനുമായി മലയാളികള്‍. ‘സേവ് ശബരിമല’ എന്ന ഹാഷ്ടാഗിലാണ് കാമ്പയിൻ.

ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തണമെന്നും സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് കാമ്പയിൻ. സുപ്രീംകോടതി സമിതി വേണ്ടത്ര പഠനം നടത്താതെയാണ് വിധി പുറപ്പെടുവിച്ചത്, ശബരിമലയെ സംരക്ഷിക്കാൻ രാഷ്ട്രപതി ഇടപെടണം തുടങ്ങിയ കമൻറുകളാണ് ഫേസ്ബുക്ക് പേജിൽ ഭൂരിപക്ഷം പേരും കുറിച്ചിരിക്കുന്നത്.

പലരും ഒരേ കമന്റ് കോപ്പി പെയ്സ്റ്റ് ചെയ്താണ് ഇട്ടിരിക്കുന്നത്. രാഷ്ട്രപതിക്ക് കാര്യം മനസ്സിലാകണമെന്നതിനാല്‍, കാമ്പയിനിന് ഇംഗ്ലീഷിലാണ് മലയാളികള്‍ തുടക്കം കുറിച്ചിരിക്കുന്നത്.

 

 

error: Content is protected !!