ഫ്രാങ്കോയെ കാണാൻ പാലാ ബിഷപ്പ് എത്തി

പീഡന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ജലന്ധര്‍ മുന്‍ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ജയിലില്‍ സന്ദര്‍ശിച്ചു. സഹായ മെത്രാന്‍ ജേക്കബ് മുരിക്കനൊപ്പം എത്തിയാണ് പാലാ ബിഷപ്പ്  ഫ്രാങ്കോ മുളയ്ക്കലിനെ കണ്ടത്. ചൊവ്വാഴ്ച്ച പകല്‍ പന്ത്രണ്ട് മണിയോടെ പാലാ സബ് ജയിലില്‍ എത്തിയ ബിഷപ്പും സഹായമെത്രാനും ഇരുപത് മിനിറ്റോളം ഫ്രാങ്കോയുമായി സംസാരിച്ചു.

നേരത്തെ പരാതിക്കാരിയായ കന്യാസ്ത്രീ താന്‍ പീഡനവിവരം ആദ്യം അറിയിച്ചത് പാലാ ബിഷപ്പിനെയാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പരാതിയില്‍ പാലാ ബിഷപ്പ് നടപടിയൊന്നും എടുത്തില്ല. ഇതേക്കുറിച്ച് ഒരു പരസ്യപ്രതികരണവും ഇതേ വരെ ബിഷപ്പില്‍ നിന്നുണ്ടായിട്ടില്ല.

error: Content is protected !!