കണ്ണൂര്‍ പരിയാരത്ത് വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം : നാല് പേര്‍ അറസ്റ്റിൽ

കണ്ണൂര്‍ :  പരിയാരം വായാട്ടെ വീട്ടിൽനിന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ നാലുപേർ അറസ്റ്റിൽ .  മയക്കുമരുന്ന് സിറിഞ്ചുകൾ , ചൂടാക്കാൻ ഉപയോഗിക്കുന്ന പാത്രം ഉൾപ്പെടെ പിടിച്ചെടുത്തു പരിയാരം എസ് ഐ വിനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത് .  സംഘം എത്തിയ ബൈക്കും  കസ്റ്റഡിയിലെടുത്തു.

വായാട് സ്വദേശി കെ നവാസ് ,പള്ളികുളം സ്വദേശികളായ കെ സി  പ്രശാന്ത് , എം പി വൈഷ്ണവ് പൊടികുണ്ടിലെ കെ രാഹുൽ എന്നിവരാണ്അറസ്റ്റിലായത്. കഞ്ചാവ് കേസുകളിൽ  ഉൾപ്പെടെ പ്രതിയായ നവാസിന്റെ വീട് കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് ഉപയോഗം. നാട്ടുകാർ നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ്  പോലീസ് വീട്ടിലെത്തി പ്രതികളെ പിടികൂടിയത്.

ഇവരിൽനിന്ന് 7 സിറിഞ്ചുകൾ മയക്കുമരുന്ന് ചൂടാക്കാൻ ഉപയോഗിക്കുന്നതായി പ്രത്യേകം രൂപകൽപന ചെയ്ത പാത്രം ലൈറ്റർ എന്നിവയും പിടിച്ചെടുത്തു ഇവർ  ഉപയോഗിച്ച മയക്കുമരുന്നിന്‍റെ  25 പേക്കറ്റുകളും പിടിച്ചെടുത്തു .നവാസാണ് മയക്കുമരുന്നു വിൽപന പ്രധാന കണ്ണി ബോംബെയിൽ നിന്നും എത്തിക്കുന്ന പൗച്ച്  എന്ന പേരിലറിയപ്പെടുന്ന മയക്കുമരുന്നിന്റെ ചെറിയ ഒരു പൊതി 250 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്.

പ്രധാന പ്രതിയായ നവാസ് നിരവധി കഞ്ചാവ് കടത്ത് കേസിൽ പ്രതിയാണ് പ്രതികൾ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്

error: Content is protected !!