വിസാ തട്ടിപ്പ് പ്രതി പിടിയിൽ
വിദേശത്ത് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പിടിയിൽ. കളിയിക്കാവിള സ്വദേശി ബിജുവാണ് നെയ്യാറ്റിൻകര പോലീസിന്റെ പിടിയിലായത്. മലേഷ്യയിലൽ നാൽപതിനായിരം രൂപ ശന്പളം ലഭിക്കുന്ന ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
ഒരു ലക്ഷം രൂപയാണ് വിസയ്ക്കായി വാങ്ങിയത്. നെയ്യാറ്റിൽകര പാറശ്ശാല കളിയിക്കാവിള തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് 14 പേരെ വ്യാജ വിസയിൽ മലേഷ്യയിലെത്തിക്കുകയും ചെയ്തു. ജോലിയും ഭക്ഷണവും ഇല്ലാതെ കുടുങ്ങിയ ഇവരെ ഇന്ത്യൻ എംബസി വഴിയാണ് നാട്ടിലെത്തിച്ചത്. നാലുപേർ അടങ്ങുന്ന തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ബിജു. ഇയാള്‍ അറസ്റ്റിലായതോടെ തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതിയുമായി എത്തിയിട്ടുണ്ട്.