സി.പി.ഐ.എം തൊടുപുഴ ഏരിയ കമ്മിറ്റി ഓഫീസ് അക്രമിസംഘം അടിച്ചുതകര്‍ത്തു

സി.പി.ഐ.എം തൊടുപുഴ ഏരിയ കമ്മിറ്റി ഓഫീസ് അക്രമിസംഘം അടിച്ചുതകര്‍ത്തു. ഇന്ന് പുലര്‍ച്ചെ 5.20 നായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗസംഘമാണ് അക്രമത്തിന് പിന്നില്‍. ആക്രമണത്തിൽ ഒഫീസ് സെക്രട്ടറി ലിനു ജോസിന് പരിക്കേറ്റു.

ഓഫീസിന്റെ 13 ജനാലചില്ലുകളും സ്വിച്ച് ബോർഡും തകർന്നു. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്നാണ് സംശയം. തൊടുപുഴയിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവർത്തകർ അക്രമം നടത്തിയത് എസ്എഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാകാം ഇപ്പോഴത്തെ അക്രമമെന്ന് സിപിഐഎം തൊടുപുഴ മുൻ ഏരിയ സെക്രട്ടറി TR സോമൻ പറഞ്ഞു.

error: Content is protected !!