അഭിമന്യുവിനെ കൊന്നത് ആരാണെന്ന് തിരിച്ചറിഞ്ഞു

അഭിമന്യുവിനെ കൊലപ്പെടുത്തിയത് മുഹമ്മദ് ഷഹീമെന്ന് കുറ്റപത്രം. പള്ളുരുത്തി സ്വദേശിയാണ് ഷഹീം. സനീഷെന്നയാളും കുത്തിപ്പരിക്കേല്‍പ്പിച്ചു. കുറ്റപത്രം നാളെ കോടതിയില്‍ സമര്‍പ്പിക്കും. കൊലയാളി സംഘത്തിലുണ്ടായിരുന്ന പതിനാറ് പേര്‍ക്കെതിരെയാണ് ആദ്യ കുറ്റപത്രം. നാളെ എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

അഭിമന്യുവിനെ കൊലപ്പെടുത്തിയിട്ട് എണ്‍പത്തിയഞ്ച് ദിവസമാവുമ്പോഴാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാമൊരുങ്ങുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ കൺട്രോൾ റൂം അസിസ്റ്റന്‍റ് പൊലീസ് കമ്മിഷ്ണർ എസ്.ടി. സുരേഷ് കുമാർ, എസിപി കെ. ലാൽജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുറ്റപത്രം തയ്യാറാക്കിയത്.

error: Content is protected !!