അഭിമന്യുവിന്‍റെ കൊലപാതകം ; പ്രതികളില്‍ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

അഭിമന്യു കൊലപാതകക്കേസിൽ പൊലീസ് തിരയുന്ന മുഖ്യ പ്രതികളില്‍ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന. ബെംഗലൂരു വിമാനത്താവളം വഴി രക്ഷപെട്ട ഇയാളെക്കുറിച്ച് കൊച്ചി സിറ്റി പൊലീസ് അന്വേഷണം തുടങ്ങി.പ്രതികൾക്കായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഒരു പ്രതി വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചത്. മൂന്നു ദിവസം മുമ്പ് ബെംഗലൂരു വിമാനത്താവളത്തിൽ നിന്നാണ് ദുബായിലേക്കാണ് പ്രതി കടന്നതായാണ് വിവരം. കൃത്യത്തിൽ ഉൾപ്പെട്ട 12 പേരുടെ വിവരങ്ങൾ കൊച്ചിയും മംഗലാപരുവും ബംഗലൂരുവും അടക്കമുളള വിമാനത്താവളങ്ങൾക്ക് നൽകിയിരിരുന്നു.

എന്നാൽ പ്രതികളിൽ ചിലർ വിദേശത്തേക്ക് രക്ഷപെട്ടു എന്നത് സംശയം മാത്രമാണെന്നും പരിശോധിക്കുന്നുണ്ടെന്നുമാണ് കൊച്ചി സിറ്റി പൊലീസിന്‍റെ വിശദീകരണം. വൈകാതെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന. ഒരാഴ്ചക്കുളളിൽ കൊലയാളിയെ അടക്കം പിടികൂടുമെന്നുമാണ് പൊലീസ് നിലപാട്. അതേസമയം, കേസിൽ ഇന്നലെ അറസ്റ്റിലായ അനസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

error: Content is protected !!