മഴക്കാല ദുരിതം ഇരട്ടിയാക്കി തസ്ക്കര സംഘം

കാലവര്‍ഷം ശക്തമായതോടെ ആ അവസരം മുതലെടുത്ത്‌ തസ്കരസംഘവും തങ്ങളുടെ പണി തുടങ്ങിക്കഴിഞ്ഞു. തളിപ്പറമ്പ് പോലിസ് സ്റ്റേഷൻ പരിധിയിൽ ഒടുവള്ളി ബസ്സ്റ്റോ പിലെ ബേക്കറി- പലചരക്ക് കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്ത് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. മുട്ടത്ത് കാട്ടിൽ ഇമ്മാനുവേലിന്റെ താണ് കട തളിപ്പറമ്പ പോലിസ് കേസെടുത്തു. വളപട്ടണം വൻകുളത്ത് വയലിലെ സുവിദ്യയുടെ ഉടമസ്ഥതയിലുള്ള ഫോക്കസ് സൂപ്പർ മാർക്കറ്റിന്റെ ഷട്ടർ കുത്തിത്തുറന്ന് പണം കവർന്ന സംഘം കടയിലെ നിരീക്ഷണ ക്യാമറയുടെ ഹാർഡ് ഡിസ്കുമായി സ്ഥലം വിട്ടു. സമാനമായ രീതിയിൽ കഴിഞ്ഞ വെള്ളിയാഴ്ച പഴയങ്ങാടിയിലെ അൽ ഫത്തിബി ജ്വല്ലറിയിൽ നിന്ന് പട്ടാപകൽ സ്വർണ്ണം കവരുകയും നീരിക്ഷണ ക്യാമറ കേടുവരുത്തി ഹാർഡ് ഡിസ്ക് കടത്തി കൊണ്ടു പോയിരുന്നു. മഴ കനത്തതോടെ നാടും നഗരവും മോഷ്ടാക്കളുടെ ഭീതിയിലാണ്. ഈ കഴിഞ്ഞ ദിവസം കണ്ണൂർ നഗരത്തിൽ പാതിരാത്രിയിൽ ലോട്ടറി സ്റ്റാൾ കത്തി തറക്കുന്നതിനിടെ കർണ്ണാടക സ്വദേശി പിടിയിലായിരുന്നു. കണ്ണൂർ നഗരത്തിൽ മാത്രം രണ്ടാഴ്ചയ്ക്കിടെ നിരവധി കടകളിൽ മോഷണം നടന്നിട്ടുണ്ട്. ഈ സംഭവങ്ങളിൽ കള്ളന്മാരെ പിടികൂടിയിട്ടുണ്ടെങ്കിലും ഇവരുടെ കൂട്ടാളികൾ പുറത്തുള്ളത് പോലീസിനും തലവേദന സൃഷ്ടിക്കുന്നുണ്ട്. മെയ് 25 ന് കേരളത്തിന്റെ ചരിത്രത്തിലാദ്യമായി തളിപ്പറമ്പ് സബ്ട്രഷറിയിൽ മോഷണം നടത്താൻ ശ്രമിച്ച് പരാജയപ്പെട്ട കള്ളൻ തൊട്ടടുത്ത് ബസ് സ്റ്റാൻറ് കെട്ടിടത്തിലെ ലോട്ടറി സ്റ്റാളിൽ നിന്ന് പണവും ലോട്ടറിട്ടിക്കറ്റുകളുംകവർന്നിരുന്നു. ഈ സംഭവത്തിൽ മഹാരാഷ്ട സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. അടിക്കടിയുണ്ടാകുന്ന മോഷണങ്ങൾ ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്.

error: Content is protected !!