കെവിൻ വധം: മൂന്ന് പേർ കൂടി പിടിയിൽ

കെ​വി​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു പേ​ർ കൂ​ടി പോ​ലീ​സ് പി​ടി​യി​ലാ​യി. കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന കൊ​ല്ലം ഇ​ട​മ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ ഷാ​നു, ഷി​നു, വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് കൊ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 12 ആ​യി.

കൊ​ല്ലം ഒ​റ്റ​ക്ക​ൽ ഷാ​നു ഭ​വ​നി​ൽ ഷാ​നു ചാ​ക്കോ​യാ​ണ് കേ​സി​ൽ ഒ​ന്നാം പ്ര​തി. ഷാ​നു​വി​ന്‍റെ പി​താ​വ് ചാ​ക്കോ ജോ​ണ്‍, പു​ന​ലൂ​ർ സ്വ​ദേ​ശി മ​നു മു​ര​ളീ​ധ​ര​ൻ, നി​യാ​സ് മോ​ൻ, ഇ​ബ്രാ​ഹിം റി​യാ​സ്, ഇ​ഷാ​ൻ, ഇ​ർ​ഷാ​ദ്, ഷെ​ഫി​ൻ, ടി​ന്േ‍​റാ ജെ​റോം എ​ന്നി​വ​രെ നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

വ​ധ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ​നി​ന്നു കൈ​ക്കൂ​ലി വാ​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സ​സ്പെ​ൻ​ഷ​നി​ലാ​യ ഗാ​ന്ധി​ന​ഗ​ർ എ​എ​സ്ഐ ടി.​എം. ബി​ജു, ഡ്രൈ​വ​ർ അ​ജ​യ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

error: Content is protected !!