ആയുർവേദ കോളജിൽ അസിസ്റ്റന്റ് പ്രഫസർ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ പരിയാരം ഗവ. ആയുർവേദ കോളേജിൽ രസശാസ്ത്ര-ഭൈഷജ്യകൽപ്പന വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്റർവ്യൂ ജൂൺ 29ന് 11 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ ബയോഡാറ്റയും ജനന തീയതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് 0497 2800167.
error: Content is protected !!