ഫിഷറീസ് വകുപ്പിന് കീഴില്‍ ‘സാഗര’ ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു

മത്സ്യത്തൊഴിലാളികൾക്കുള്ള സാഗര മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തന സജ്ജമാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍  ജില്ലയിൽ ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട്  താൽക്കാലിക അടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു.ജില്ലയിലെ
തെരഞ്ഞെടുക്കപ്പെട്ട ഫിഷിംഗ് ഹാർബർ/ഫിഷ്‌ലാന്റിംഗ് സെന്ററുകളായ മാപ്പിളബേ, അഴീക്കൽ, പുതിയങ്ങാടി, ചാലിൽ ഗോപാലപേട്ട, തയ്യിൽ എന്നീ സ്ഥലങ്ങളിലാണ് നിയമനം.
മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. വി എച്ച് എസ് ഇ ഫിഷറീസ് ,അല്ലെങ്കിൽ ജി ആർ എഫ് ടി എച്ച് എസ്സിൽ പത്താംക്ലാസ് ജയിച്ചവരും ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവരുമായിരിക്കണം.  പ്രായപരിധി 20 നും 40 നും മദ്ധ്യേ.താൽപര്യമുള്ള പെൺകുട്ടികൾക്കും അപേക്ഷിക്കാം.  വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജൂൺ 20 നു രാവിലെ 11 മണിക്ക് കണ്ണൂര്‍  മാപ്പിളബേയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.
error: Content is protected !!