നിരവധി ജോലി ഒഴിവുകള്‍; അഭിമുഖം 26ന്.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്‌ടോബര്‍ 26 ന് രാവിലെ 10 മണി മുതല്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലുള്ള ഒഴിവുകളിലേക്ക് അഭിമുഖം നടത്തും.

ടെക്‌നിക്കല്‍ സപ്പോര്‍ട്ട്, സൈറ്റ് സൂപ്പര്‍വൈസര്‍, ടീച്ചേഴ്‌സ് (ഇംഗ്ലീഷ്, സോഷ്യല്‍ സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍, മ്യൂസിക്, പി ഡി), അഡ്മിനിസ്‌ട്രേറ്റര്‍, കെ ജി ഹെഡ്, അക്കൗണ്ടന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

ബി എസ് സി/ബി സി എ/ബി ഇ, ഐ ടി ഐ/ഡിപ്ലോമ/ഡിഗ്രി ഇന്‍ സിവില്‍/ഇലക്ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ബി എ/എം എ, ബി എഡ്, ബി പി.ഇ ഡി/എം പി ഇ ഡി, പി ജി ഡി സി എ/ഡിപ്ലോമ/ബി ടെക്ക്, എം ബി എ, ബി കോം/എം കോം എന്നിവയാണ് യോഗ്യത.

യോഗ്യരായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.  നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം.  ഫോണ്‍: 0497 2707610.

error: Content is protected !!