ഷമേജ് വധം : മൂന്ന് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ

ന്യൂമാഹിയിൽ ആർഎസ്എസ് പ്രവർത്തകൻ ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ന്യൂമാഹി സ്വദേശികളായ മുഹമ്മദ് ഫൈസൽ, പി.സജീഷ്, കെ.രഹിൻ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് മൂവരും കസ്റ്റഡിയിലായത്. ഓട്ടോറിക്ഷാ തടഞ്ഞുനിർത്തി ഷമേജിനെ വാഹനത്തിൽ നിന്നും വലിച്ചിറക്കിയത് ഇവരാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സംഭവത്തിന് ശേഷം മൂവരും ഒളിവിലായിരുന്നു.

error: Content is protected !!