കൊല്ലത്ത് പതിനാറുകാരിയെ കൂട്ടമാനഭം​ഗത്തിനരയാക്കി

തെന്മലയ്ക്കടുത്ത് പതിനാറുകാരിയെ കൂട്ടമാനഭം​ഗത്തിനരയാക്കി. സംഭവത്തിൽ ഒരാളെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയ അഞ്ച് പേർക്കായി പോലീസ് അന്വേഷണം തുടരുകയാണ്.

കേരളം-തമിഴ്നാട് അതിർത്തിയിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്നു പെൺകുട്ടിയും കുടുംബവും. രണ്ട് ദിവസം മുൻപ് പെൺകുട്ടിയെ കാണാതായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തിയ പോലീസ് പെൺകുട്ടിയെ കണ്ടെത്തിയപ്പോൾ ആണ്കൂട്ടമാനഭം​ഗത്തിനിരയായതായി തിരിച്ചറിഞ്ഞത്. വൈദ്യപരിശോധനയിൽ പീഡനം സ്ഥിരീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയാണ് കൂട്ടമാനഭം​ഗത്തിനിരയായത്. പെൺകുട്ടിയേയും കുടുംബത്തേയും അതിർത്തി ​ഗ്രാമത്തിലെത്തിച്ചയാളെ ആണ് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് സൂചന. തെന്മറ പുളിയറയിൽ നിന്നാണ് പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത്.

error: Content is protected !!